നീറ്റ് യു.ജി മൂന്നാം റൗണ്ട് ഷെഡ്യൂൾ പുതുക്കി 

Wednesday 15 October 2025 12:32 AM IST

തിരുവനന്തപുരം: നീറ്റ് യു.ജി മൂന്നാം റൗണ്ട് അഡ്മിഷൻ ഷെഡ്യൂൾ സംസ്ഥാന പ്രവേശന പരീക്ഷ കൺട്രോളർ പുതുക്കി. ഇത് അനുസരിച്ച് ഒക്ടോ. 22 വരെ ഓപ്ഷൻ കൺഫർമേഷൻ/ റീ അറേഞ്ച്മെന്റ് നടത്താം. 25ന് അന്തിമ അലോട്ടമെന്റ് പ്രസിദ്ധീകരിക്കും. നവം. ഒന്ന് വരെ ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടാം. വെബ്സൈറ്റ്: www.cee.kerala.gov.in