ജസ്റ്റിസ് സി.എസ്. സുധ ഡൽഹി ഹൈക്കോടതിയിലേക്ക്
Wednesday 15 October 2025 12:33 AM IST
ജസ്റ്റിസ് ജെ. നിഷാബാനു കേരളത്തിലേക്ക്
ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.എസ്. സുധയെ ഡൽഹി ഹൈക്കോടതിയിലേക്കും, മദ്രാസ് ഹൈക്കോടതി ജഡ്‌ജി ജെ. നിഷാബാനുവിനെ കേരള ഹൈക്കോടതിയിലേക്കും സ്ഥലംമാറ്റി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രം അംഗീകരിക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജസ്റ്റിസ് സുധ ഡൽഹി ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്രം ആവശ്യപ്പെട്ടിരുന്നുവെന്ന് അറിയുന്നു. മകൻ ഡൽഹിയിലാണ്. നാഗർകോവിൽ സ്വദേശിനിയാണ് മദ്രാസ് ഹൈക്കോടതി ജഡ്‌ജിയായ ജെ. നിഷാബാനു. 1990 നവംബറിൽ അഭിഭാഷകയായി പ്രാക്‌ടീസ് ആരംഭിച്ചു. 2016 ഒക്ടോബർ 5നാണ് ഹൈക്കോടതി ജഡ്‌ജിയായത്.