ലോക പാരാ പവർലിഫ്ടിംഗ് : ജോബിക്ക് വെങ്കലം

Tuesday 14 October 2025 11:42 PM IST

ന്യൂഡൽഹി : ഈജിപ്തിൽ നടന്ന ലോക പാരാ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടി മലയാളി താരം ജോബി മാത്യു. 65 കിലോയുള്ളവരുടെ വിഭാഗത്തിൽ 300 കിലോ ഉയർത്തിയാണ് ജോബി വെങ്കലം നേടിയത്. ഇത് രണ്ടാം തവണയാണ് ജോബി ലോക ചാമ്പ്യൻഷിപ്പിൽ മെഡൽനേടുന്നത്. 2023ൽ ദുബായ്‌യിൽ നടന്ന ചാമ്പ്യൻഷിപ്പിലും വെങ്കലം ലഭിച്ചിരുന്നു.