ജിൽഷ ബെസ്റ്റ് അത്‌ലറ്റ്

Tuesday 14 October 2025 11:45 PM IST

റാഞ്ചി : ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിലെ അണ്ടർ 16 വിഭാഗം പെൺകുട്ടികളിലെ ബെസ്റ്റ് അത്‌ലറ്റായി മലയാളി താരം ജിൽഷ ജിനിൽ തിരഞ്ഞെടുക്കപ്പെട്ടു. 60 മീറ്ററിൽ സ്വർണം നേടിയ പ്രകടനമാണ് ജിൽഷയെ ഈ നേട്ടത്തിന് അർഹയാക്കിയത്. ഇന്നലെ നടന്ന മത്സരങ്ങളിൽ കേരളത്തിന്റെ അനാമിക അജേഷ് അണ്ടർ 16 പെൺകുട്ടികളുടെ ലോംഗ്ജമ്പിൽ വെങ്കലം നേടി. കഴിഞ്ഞദിവസം അനാമിക പെന്റാത്‌ലണിൽ സ്വർണം നേടിയിരുന്നു. അണ്ടർ 20 ആൺകുട്ടികളുടെ 4-400 മീറ്റർ റിലേയിൽ കേരള ടീം വെള്ളി നേടി. ഹരിയാനയെ രണ്ടുപോയിന്റിന് പിന്തള്ളി തമിഴ്നാട് ഓവറാൾ കിരീടം നേടി.