കുടിശ്ശികയിൽ 'ഹൃദയതാളം തെറ്റി ' മെഡി.കോളേജ്

Wednesday 15 October 2025 12:48 AM IST
medi

കോ​ഴി​ക്കോ​ട്:​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​മ​രു​ന്നു​ ​വി​ത​ര​ണ​വും​ ​ശ​സ്ത്ര​ക്രി​യ​ക​ളും​ ​മു​ട​ങ്ങി​യ​തോ​ടെ​ ​രോ​ഗി​ക​ൾ​ ​വ​ല​യു​ന്നു.​ ​ഹൃദയ ശസ്ത്രക്രിയ ചി​കി​ത്സ​തേ​ടി​യെ​ത്തു​ന്ന​ ​രോ​ഗി​ക​ളെ​ ​ഉ​പ​ക​ര​ണ​മി​ല്ലെ​ന്ന് ​പ​റ​ഞ്ഞ് ​തി​രി​ച്ച​യ​ക്കു​ന്ന​ ​സ്ഥി​തി​ ​തു​ട​രു​ക​യാ​ണ്.​ ​ ശ​സ്ത്ര​ക്രി​യ​യ്ക്ക് ​തി​യ​തി​ ​ല​ഭി​ച്ച​വ​ർ​ക്ക് ​ഭീ​മ​മാ​യ​ ​തു​ക​ ​ന​ൽ​കി​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​പു​റ​മെ​ ​നി​ന്ന് ​വാ​ങ്ങേ​ണ്ട​ ​അ​വ​സ്ഥ​യാ​ണെ​ന്ന് ​കൂ​ട്ടി​രി​പ്പു​കാ​ർ​ ​പ​റ​ഞ്ഞു.​ ​പ്ര​തി​സ​ന്ധി​ ​രൂ​ക്ഷ​മാ​യ​തോ​ടെ​ ​കാ​ത്ത് ​ലാ​ബ് ​താ​ത്കാ​ലി​ക​മാ​യി​ ​അ​ട​ച്ചു.​ ​സ്റ്റെ​ന്റും​ ​അ​നു​ബ​ന്ധ​ ​ഉ​പ​കാ​ര​ണ​ങ്ങ​ളും​ ​ഇ​ല്ലാ​ത്ത​തി​നാ​ൽ​ ​ക​ഴി​ഞ്ഞ​ ​പ​ത്തു​ ​ദി​വ​സ​മാ​യി​ ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ ​ആ​ൻ​ജി​യോ​ഗ്രാ​മും​ ​ആ​ൻ​ജി​യോ​ ​പ്ലാ​സ്റ്റി​യും​ ​മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.​ ​നാ​ല് ​പേ​സ്മേ​ക്ക​ർ​ ​മാ​റ്റി​വെ​ക്ക​ൽ​ ​ശ​സ്ത്ര​ക്രി​യ​ ​മാ​ത്ര​മാ​ണ് ​ഈ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ന​ട​ന്ന​ത്.​ ​ മെഡിക്കൽ ഉപകരണ വി​ത​ര​ണ​ക്കാ​രു​മാ​യി​ ​ഡി.​എം.​ഇ​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യി​ൽ​ ​പ​ണം​ ​ന​ൽ​കാ​ൻ​ ​തീ​രു​മാ​ന​മാ​യി​രു​ന്നെ​ങ്കി​ലും​ ​​ഇ​തു​വ​രെ​ ​ല​ഭി​ച്ചി​ട്ടി​ല്ല.​ ​ഇ​തോ​ടെ​ ​സ​മ​രം​ ​ക​ടു​പ്പി​ക്കാ​നാ​ണ് ​വി​ത​ര​ണ​ക്കാ​രു​ടെ​ ​സം​ഘ​ട​ന​യാ​യ​ ​മെ​ഡി​ക്ക​ൽ​ ​ഡി​വെെ​സ​സ് ​ഇ​ൻ​ഡ​സ്ട്രി​ ​വെ​ൽ​ഫെ​യ​ർ​ ​അ​സോ​സി​യേ​ഷ​ൻ​ ​തീ​രു​മാ​നം.​ ​