പുല്ലാട് ഉപജില്ല 92 പോയിന്റുമായി മുമ്പിൽ
കൊടുമൺ: ജില്ലാ സ്കൂൾ കായികമേളയുടെ ആദ്യദിനത്തിൽ പുല്ലാട് ഉപജില്ല 92 പോയിന്റുമായി മുന്നേറുന്നു. 13 സ്വർണ്ണവും 7 വെള്ളിയും 6 വെങ്കലവും പുല്ലാട്നേടി. 34 പോയിന്റുമായിരണ്ടാം സ്ഥാനം റാന്നിക്കാണ്. 4 സ്വർണ്ണവും 4 വെള്ളിയും 2 വെങ്കലവും റാന്നിക്ക് ലഭിച്ചു. 26 പോയിന്റുമായിപത്തനംതിട്ട മൂന്നാമതാണ് .2 സ്വർണ്ണവും, 4 വെള്ളിയും , 4 വെങ്കലവും ലഭിച്ചു . സ്കൂൾ വിഭാഗത്തിൽ സെന്റ് ജോൺസ് എച്ച്. എസ് ഇരവിപേരൂർ 65 പോയിൻറുമായി മുന്നിട്ട് നിൽക്കുന്നു. 11 സ്വർണ്ണവും 3 വെള്ളിയും 1 വെങ്കലവും നേടി. രണ്ടാമത് 26 പോയിന്റുമായിഎം.ടി.എച്ച്. എസ് കുറിയന്നൂരാണ്. രണ്ട് സ്വർണ്ണവും നാല് വെള്ളിയും നാല് വെങ്കലവും കുറിയന്നൂർ നേടി. മൂന്നാമത് 21 പോയിന്റുമായി എം.എസ്.എച്ച്.എസ് എസ് റാന്നിയാണ്. മൂന്ന് സ്വർണ്ണവുംരണ്ട് വെള്ളിയും റാന്നിക്ക് ലഭിച്ചു. മഴ കാരണം ഇന്നലെ നടക്കേണ്ടിയിരുന്ന ചില മത്സരങ്ങൾ പുന:ക്രമീകരിച്ചിട്ടുണ്ട്. ജൂനിയർ ബോയ്സ് ഡിസ്കസ് ത്രോ ഇന്ന് നടക്കും. സബ് ജൂനിയർ ബോയ്സ് ഡിസ്കസ് ത്രോ, സബ് ജൂനിയർ ഗേൾസ് ഹൈജംമ്പ് നാളെ നടക്കും. ഉച്ചയോടെ മഴ പെയ്തത് കായിക മേളയ്ക്ക് മങ്ങൽ ഏല്ലിച്ചു .കാലാവസ്ഥ പ്രതികൂലമായിട്ടും മത്സരങ്ങൾക്ക് തടസമുണ്ടായില്ല. സിന്തറ്റിക് ട്രാക്ക് ആയതിനാൽ ഓട്ട മത്സരങ്ങൾ ട്രാക്കിനെ കാര്യമായി ബാധിച്ചില്ല.