​ ഡിസ്‌കസ് ത്രോയിൽ നാലാം തവണയും സ്വർണ്ണം നേടി ഹൃദ്യ

Tuesday 14 October 2025 11:56 PM IST

കൊടുമൺ : ഡിസ്‌കസ് ത്രോയിൽ തുടർച്ചയായി നാലാം വർഷവും സ്വർണ്ണം നേടി ഹൃദ്യ ആർ.ബിനു താരമായി. ജൂനിയർ ഗേൾസ് വിഭാഗത്തിലാണ് ഹൃദ്യ സ്വർണ്ണ മെഡൽ നേടിയത്. ഇത് കൂടാതെ ഷോട്പുട്ടിൽ സെക്കന്റും നേടി. ഇനി ജാവലിൻ ത്രോയിൽ കൂടി ഹൃദ്യ മത്സരിക്കാനുണ്ട്. വിമുക്ത ഭടനും മാസ്റ്റേഴ്സ് നാഷണൽ മെഡൽ ജേതാവുമായ കോന്നി വകയാർ ചരിവുപറമ്പിൽ ബിനു സാമിന്റെ മകളാണ്. റിൻസി ബിനുവാണ് മാതാവ്. കഴിഞ്ഞ വർഷവും സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുത്തെങ്കിലും കാര്യമായ മെഡൽ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞില്ല. എന്നാൽ ഈ വർഷം സംസ്ഥാന കായിക മേളയിൽ സ്വർണ്ണമെഡൽ നേടാൻ ഉറച്ചു തന്നെയാണ് മത്സരിക്കുന്നതെന്നു ഹൃദ്യ കേരളകൗമുദിയോട് പറഞ്ഞു. കോന്നി ഗവ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയാണ് ഹൃദ്യ ആർ.ബിനു.