കേരള സർവകലാശാല

Wednesday 15 October 2025 1:00 AM IST

ടൈംടേബിൾ

കേരള സർവകലാശാല 27ന് ആരംഭിക്കുന്ന ഒന്നാം സെമസ്​റ്റർ എൽ.എൽ.എം പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈ​റ്റിൽ.

രണ്ടാം സെമസ്​റ്റർ എം.എഡ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഒക്ടോ.6 മുതൽ 10വരെ നടത്താൻ നിശ്ചയിച്ചിരുന്നതും പുന:ക്രമീകരിച്ചതുമായ നാലാം സെമസ്​റ്റർ ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഏപ്രിലിൽ നടത്തിയ പാർട്ട് -3 ( ഒന്നും രണ്ടും മൂന്നും വർഷം ) ബി.കോം പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചവർ ഐ.ഡി. കാർഡും ഹാൾടിക്ക​റ്റുമായി റീവാല്യൂവേഷൻ സെക്ഷനിൽ 18നകം ഹാജരാകണം.

ഒന്നാം സെമസ്​റ്റർ ബി.ടെക് പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചവർ ഐഡി കാർഡും ഹാൾടിക്ക​റ്റുമായി റീവാല്യൂവേഷൻ സെക്ഷനിൽ 17നകം ഹാജരാകണം.

രണ്ടാം സെമസ്​റ്റർ യൂണി​റ്ററി എൽ.എൽ ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 16,17,18 തീയതികളിൽ റീവാലുവേഷൻ വിഭാഗത്തിലെത്തണം.