അമ്മയുടെ സ്വപ്നങ്ങൾ ഇനി ദേവനന്ദയുടേയും
Wednesday 15 October 2025 1:01 AM IST
കൊടുമൺ : ഒന്നാംസ്ഥാനം സ്ഥാനം നേടിയ ദേവനന്ദയെ കാത്ത് ഗ്രൗണ്ടിൽ പ്രാർത്ഥനയോടെ ഒരമ്മയുണ്ടായിരുന്നു. തനിക്ക് സാധിക്കാതെ പോയതൊക്കെയും മകൾക്ക് സാധിക്കണമെന്ന ആഗ്രഹിക്കുന്ന പഴയ കായിക താരം കൂടിയായ സിന്ധു. അമ്മയുടെ സ്വപ്നത്തിന് ഒപ്പം നിന്ന് മകൾ നേടിയത് ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം.
സ്‌കൂൾ കായികമേളയിൽ 200 മീറ്ററിലും 1400 മീറ്ററിലും സ്ഥിരം സാന്നിദ്ധ്യമായിരുന്ന കുറിച്ചിമുട്ടം സ്വദേശിനി സിന്ധു ഇപ്പോൾ മകളുടെ കായിക മോഹങ്ങൾക്കൊപ്പമാണ്. കുറിയന്നൂർ എം.ടി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ മൂന്നുവർഷമായി ജില്ലാതലത്തിൽ മത്സരിക്കുന്നുണ്ട് ദേവനന്ദ. കഴിഞ്ഞതവണയും ഷോട്ട്പുട്ടിൽ ഒന്നാമതെത്തി. ദേശീയതലത്തിൽ വടംവലി, സംസ്ഥാനതലത്തിൽ നെറ്റ്‌ബോൾ എന്നിവയിലും സ്വർണം നേടിയിട്ടുണ്ട്. നൃത്തത്തിലും കളരിപ്പയറ്റിലും കഴിവുതെളിയിച്ച ഈ മിടുക്കിയാണ് ദേവനന്ദ.