ഡൽഹിയിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം
Wednesday 15 October 2025 12:03 AM IST
ന്യൂഡൽഹി: ഡൽഹി സൗത്ത് ഏഷ്യൻ യൂണിവേഴ്‌സിറ്റി ക്യാമ്പസിനകത്ത് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. നാലുപേരാണ് യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തിന് സമീപത്ത് വച്ച് അതിക്രമം നടത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. വിദ്യാർത്ഥിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. അടിയന്തിര നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്‌കരിച്ച് ക്യാമ്പസിൽ പ്രതിഷേധിച്ചു. അന്വേഷണത്തിനായി യൂണിവേഴ്‌സിറ്റി സമിതിയെ നിയോഗിച്ചു. 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്യാമ്പസിലെ വാർഡൻമാരെ സസ്‌പെൻഡ് ചെയ്യണമെന്നും അന്വേഷണ സമിതിയിൽ രണ്ട് വിദ്യാർത്ഥി പ്രതിനിധികളെ ഉൾപ്പെടുത്തണമൈന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.