വനിതാ ശിശു വികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാർ തിരൂരിൽ
Wednesday 15 October 2025 12:06 AM IST
മലപ്പുറം: 'വിഷൻ 2031' പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാർ 16ന് രാവിലെ 9.30 മുതൽ തിരൂരിലെ ബിയാൻകോ കാസിൽ ഹാളിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി 2017ൽ രൂപീകരിച്ച വനിതാ ശിശു വികസന വകുപ്പ് കഴിഞ്ഞ നാളിതുവരെ കൈവരിച്ച നേട്ടങ്ങൾ വിലയിരുത്തുകയും 2031നകം കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ തുടങ്ങിയവ ആവിഷ്കരിക്കുകയും ചെയ്യും.