റവന്യൂ ജില്ലാ കായിക മേള
Wednesday 15 October 2025 12:08 AM IST
കൊല്ലം: റവന്യൂ ജില്ലാ സ്കൂൾ കായിക മേളയ്ക്ക് ഇന്ന് കൊട്ടാരക്കരയിൽ കൊടിയുയരും. രാവിലെ 8.30ന് വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ പതാക ഉയർത്തും. 17വരെ കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, തൃക്കണ്ണമംഗൽ എസ്.കെ.വി എച്ച്.എസ്.എസ് ഗ്രൗണ്ട് എന്നിവിടങ്ങളിലായിട്ടാണ് കായിക മാമാങ്കം. പന്ത്രണ്ട് ഉപജില്ലകളിൽ നിന്നായി സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ 3300 കുട്ടികൾ മേളയിൽ പങ്കെടുക്കും. ഇന്ന് മത്സരങ്ങൾ തുടങ്ങുമെങ്കിലും നാളെ രാവിലെ 9ന് മന്ത്രി കെ.എൻ.ബാലഗോപാൽ കായികമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 17ന് വൈകിട്ട് 5ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യും.