അപേക്ഷ ക്ഷണിച്ചു

Wednesday 15 October 2025 12:08 AM IST

കൊല്ലം: ശ്രീനാരായണ കോളേജ് പൂർവ വിദ്യാർത്ഥി സംഘടന ആർ.ശങ്കർ സ്മാരക പുരസ്കാരത്തിന് പൂർവ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ - സാമുദായിക - രാഷ്ട്രീയ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് അപേക്ഷിക്കാം. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ അംഗീകാരം ലഭിച്ച പൂർവ വിദ്യാർത്ഥികൾക്കും യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടിയ പൂർവ വിദ്യാർത്ഥികളുടെ മക്കൾക്കും പ്രതിഭാ പുരസ്കാരത്തിന് അപേക്ഷിക്കാം. നേരിട്ടും ബന്ധപ്പെട്ടവർ വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ പി.ബാലചന്ദ്രൻ, സെക്രട്ടറി, അമ്മവീട്, ഇരവിപുരം പി.ഒ എന്ന വിലാസത്തിൽ 31

നകം ലഭിക്കണം. ഫോൺ: 9447247730.