ട്രാഫിക് ബോധവത്കരണം: ക്ലാസുമായി തിരൂർ പോലീസ്

Wednesday 15 October 2025 12:09 AM IST
ട്രാഫിക് ബോധവൽക്കരണവുമായി തിരൂർ പോലീസ്

തിരൂർ: കാൽനടയാത്രക്കാർ വാഹനാപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസുമായി തിരൂർ പൊലീസ്. വിവിധ സ്ഥലങ്ങളിലെത്തി കാൽനടയാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ഡ്രൈവർമാർക്കും ബോധവത്കരണം നൽകി. തിരൂർ ടൗൺ, തലക്കടത്തൂർ, ബി.പി അങ്ങാടി,​ കൂട്ടായി, തിരുനാവായ, ആലത്തിയൂർ എന്നിവിടങ്ങളിലാണ് പരിശീലന പരിപാടികളും ബോധവൽക്കരണവും നടത്തിയത്. ജനമൈത്രി കോഓർഡിനേറ്റർ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. പൊലീസ് ഉദ്യോഗസ്ഥരായ രഘുനാഥ്, എം. ശ്രിജേഷ് ബാൽ എന്നിവരും പങ്കാളികളായി.

തുടർ ദിവസങ്ങളിലും ബോധവത്കരണം തുടരും.