കോഓർഡിനേറ്റർ ഒഴിവ്
Wednesday 15 October 2025 12:10 AM IST
കൊല്ലം: വനിതാ - ശിശു വികസന വകുപ്പ്, സംയോജിത ശിശു സംരക്ഷണ പദ്ധതി, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കൊല്ലം ദർശൻ ഫൗണ്ടേഷൻ കരുനാഗപ്പള്ളി എന്നിവയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കാവൽ പദ്ധതിയുടെ പ്രോഗ്രാം കോ- ഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം. സർക്കാർ അംഗീകൃത സർവകലാശാലകളിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദനാന്തര ബിരുദവുമാണ് യോഗ്യത. കുട്ടികളുടെ മേഖലയിൽ മൂന്നുവർഷ പ്രവൃത്തി പരിചയം അഭികാമ്യം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുക. 25 നകം darsankaval19@gmail.com എന്ന ഈ - മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 7306350352