ചുമട്ട് തൊഴിലാളി മാർച്ചും ധർണയും
Wednesday 15 October 2025 12:11 AM IST
കൊല്ലം: ചുമട്ട് തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് 18ന് രാവിലെ 10ന് ജില്ലയിലെ എല്ലാ ചുമട്ട് തൊഴിലാളി ഉപസമിതി ഓഫീസുകൾക്ക് മുന്നിലും ഐ.എൻ.ടി.യു.സി ചുമട്ട് തൊഴിലാളികൾ മാർച്ചും ധർണയും നടത്തും. ചുമട്ട് തൊഴിലാളി നിയമം പരിഷ്‌കരിക്കുക, ഇ.എസ്.ഐ പദ്ധതി നടപ്പാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, ചുമട്ട് തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് സർക്കാർ വായ്പയെടുത്ത 300 കോടി രൂപ തിരിച്ചടയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന മാർച്ചിലും ധർണയിലും മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്ന് ചുമട്ട് തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എസ്.നാസറുദ്ദീൻ, ജില്ലാ ജന. സെക്രട്ടറി ബി.ശങ്കരനാരായണപിള്ള എന്നിവർ അറിയിച്ചു.