36 മണിക്കൂർ രാപ്പകൽ സമരം

Wednesday 15 October 2025 12:12 AM IST

കൊല്ലം: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും തുടർച്ചയായി ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാർ നിലപാടിനെതിരെ സെക്രട്ടേറിയറ്റ് നടയിൽ 36 മണിക്കൂർ രാപ്പകൽ സമരം നടത്തുമെന്ന് കെ.ജി.ഒ.യു നേതാക്കൾ അറിയിച്ചു. ഇന്ന് രാവിലെ 9ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം 16ന് വൈകിട്ട് കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. ജീവനക്കാരന് നിലവിൽ 19% ഡി.എ കുടിശ്ശിക, 154 മാസത്തെ ഡി.എ അരിയർ കുടിശ്ശിക, 6 വർഷത്തെ ലീവ് സറണ്ടർ, 12-ാം ശമ്പള പരിഷ്കരണം തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങൾ സർക്കാർ നിഷേധിക്കുകയാണ്. ഇനിയും ആനുകൂല്യങ്ങൾ നിഷേധിച്ചാൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്ന് നേതാക്കൾ അറിയിച്ചു.