പ്രസിഡന്റായി വീണ്ടും എക്സ്.ഏണസ്റ്റ്

Wednesday 15 October 2025 12:16 AM IST

കൊല്ലം: ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായി വീണ്ടും എക്‌സ്.ഏണസ്റ്റിനെ തിരഞ്ഞെടുത്തു. സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് വിജയം. വൈസ് പ്രസിഡന്റായി ദേശീയ ഹാൻഡ് ബാൾ താരമായ കെ.രാധാകൃഷ്ണൻ, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രതിനിധിയായി എൽ.അനിൽ എന്നിവരും ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. അസി.രജിസ്ട്രാർ എസ്.സജിത്തായിരുന്നു റിട്ടേണിംഗ് ഓഫീസർ. പുനലൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ കെ.പുഷ്പലത, ചിതറ പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ, ഒളിമ്പിക് അസോസിയേഷൻ പ്രതിനിധി ജയകൃഷ്ണൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി വി. ശ്രീകുമാരി, ജില്ലാ സ്‌പോർട്‌സ് ഓഫീസർ അവിനാഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.