ജില്ലാ സ്കൂൾ കായിക മേളയ്ക്ക് തുടക്കം ട്രാക്കിൽ താരങ്ങൾ

Wednesday 15 October 2025 1:28 AM IST

കൊടുമൺ: ജില്ലാ സ്കൂൾ കായിക മേളയ്ക്ക് കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ തുടക്കമായി.ജില്ലാ പഞ്ചായത്ത് വൈസ് ബീന പ്രഭ കായിക മേള ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി എഡ്യുക്കേഷൻ റീജണൽ ഡപ്യൂട്ടി ഡയറക്ടർ കെ.സുധ മാർച്ച് പാസ്റ്റ് സല്യൂട്ട്സ്വീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടർ ബി.ആർ.അനില സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാ ദേവി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.ജി.ശ്രീകുമാർ, എ.വിപിൻ കുമാർ, പി. എസ്.രാജു, ഡി.ഇ.ഒ അമ്പിളി ഭാസ്ക്കരൻ, എ.ഇ.ഒ സീമാ ദാസ് ,ഡി.രാജാ റാവു , ലിനു ഏബ്രഹാം, സജി അലക്സാണ്ടർ എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ആന്റോ ആന്റണി എം. പി ഉദ്ഘാടനം ചെയ്യും. കെ .യു. ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മാത്യു ടി.തോമസ് എം. എൽ.എ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം സമ്മാനദാനം നിർവഹിക്കും.