37 ട്രെയിനുകളുടെ സമയത്തിൽ 21മുതൽ മാറ്റം

Wednesday 15 October 2025 1:58 AM IST

തിരുവനന്തപുരം: കൊങ്കൺ വഴിയുള്ള 37 ട്രെയിനുകളുടെ സമയം 21 മുതൽ മാറും. നിസാമുദ്ദീൻ - തിരുവനന്തപുരം രാജധാനി,നേത്രാവതി,മംഗള, മത്സ്യഗന്ധ തുടങ്ങിയ ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ട്. കൊങ്കൺ റെയിൽവേയിലൂടെയുളള ട്രെയിനുളകളുടെ മൺസൂൺ ടൈംടേബിൾ മാറുന്നത് മൂലമാണ് സമയമാറ്റം.