മലബാർ ദേവസ്വത്തിലും തട്ടിപ്പ് വീരന്മാർ  3 പേർക്കെതിരെ നടപടിയെടുത്ത് ബോർഡ്

Wednesday 15 October 2025 2:10 AM IST

കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്ര സ്വർണം തട്ടിയ സംഭവം പുറത്തുവന്നതിന് പിന്നാലെ കൂടുതൽ ക്ഷേത്രങ്ങളിലെ ക്രമക്കേടുകൾ പുറത്ത്. ക്ഷേത്ര സ്വത്തുക്കൾ തട്ടിയെടുത്ത മൂന്ന് എക്സിക്യൂട്ടീവ് ഓഫീസർമാർക്കെതിരെ ബോർഡ് അടുത്ത കാലത്ത് നടപടിയെടുത്തിട്ടുണ്ട്.

രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ പല സംഭവങ്ങളിലും നടപടി ഉണ്ടായിട്ടില്ലെന്നാണ് വിവരം. ഒരു എക്സിക്യുട്ടീവ് ഓഫീസറുടെ അനാസ്ഥ കാരണം വട്ടോളി ശിവ പാർവതി ക്ഷേത്രത്തിലെ 10 ഏക്കർ ഭൂമി നഷ്ടമായി. ഇയാൾക്കെതിരെ നടപടിയെടുത്തിരുന്നു.

കോട്ട പരദേവതാ ക്ഷേത്രത്തിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ടി.ടി. വിനോദൻ 60 പവന്റെ ക്രമക്കേടാണ്‌ നടത്തിയതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു പറഞ്ഞു. പ്രശ്നമായതോടെ 40 പവനോളം തിരിച്ചേൽപ്പിച്ചു. ക്രിമിനൽ കേസ് കൊടുത്തിട്ടുണ്ട്. വിനോദന് ചുമതലയുണ്ടായിരുന്ന 10 ക്ഷേത്രങ്ങളിൽ രണ്ടിടത്തെ കണക്കുകൾ മാത്രമാണ് കൃത്യമായി നൽകിയത്.

മലബാർ ദേവസ്വം ബോർഡിൽ പാരമ്പര്യ ട്രസ്റ്റിമാരുടെ ഭരണമാണ്. ബോർഡിന് ഇടപെടാൻ പരിമിതികളുണ്ട്. നടപടികളുണ്ടാകുമ്പോൾ സംരക്ഷിക്കാൻ യൂണിയനുകളും ഇറങ്ങും

-ഒ.കെ. വാസു,

മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌

വൈ​ക്കം​ ​മ​ഹാ​ദേ​വ​ന്റെ കാ​ൽ​ക്കി​ലോ സ്വ​ർ​ണ​വും​ ​പോ​യി

വൈ​ക്കം​:​ ​വൈ​ക്കം​ ​മ​ഹാ​ദേ​വ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​വ​ഴി​പാ​ടാ​യി​ ​ല​ഭി​ച്ച​ 255.830​ ​ഗ്രാം​ ​സ്വ​ർ​ണം​ ​ന​ഷ്ട​പ്പെ​ട്ട​താ​യി​ ​ഓ​ഡി​റ്റ് ​റി​പ്പോ​ർ​ട്ട്.​ 2020​–21​ലെ​ ​ഓ​ഡി​റ്റ് ​റി​പ്പോ​ർ​ട്ട് ​ക​ഴി​ഞ്ഞ​ ​ന​വം​ബ​റി​ൽ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​സ​മ​ർ​പ്പി​ച്ചു.​ ​സ​മ​ർ​പ്പി​ക്കും​ ​വ​രെ​ ​ഇ​ക്കാ​ര്യ​ത്തി​ലു​ള്ള​ ​വി​ശ​ദീ​ക​ര​ണം​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ന​ൽ​കി​യി​ല്ലെ​ന്നും​ ​ഓ​ഡി​റ്റ് ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു. സ്‌​ട്രോം​ഗ് ​റൂ​മി​ൽ​ 199​ ​സ്വ​ർ​ണ​ ​ഉ​രു​പ്പ​ടി​ക​ൾ​ ​അ​ട​ങ്ങി​യ​ ​ഒ​രു​ ​പൊ​തി​യും​ ​വെ​ള്ളി​ ​ഇ​ന​ങ്ങ​ളു​ടെ​ ​മ​റ്റൊ​രു​ ​പൊ​തി​യും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ര​ണ്ട് ​പൊ​തി​ക​ളി​ലു​മാ​യി​ ​ആ​കെ​ 2992.070​ ​ഗ്രാം​ ​തൂ​ക്കം​ ​ഉ​ണ്ടെ​ന്നാ​ണു​ ​പൊ​തു​വാ​യി​ ​എ​ഴു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ,​ ​തി​രു​വാ​ഭ​ര​ണം​ ​ര​ജി​സ്റ്റ​റി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തു​ ​പ്ര​കാ​രം​ 199​ ​ഉ​രു​പ്പ​ടി​ക​ളി​ലാ​യി​ ​മാ​ത്രം​ 3247.900​ ​ഗ്രാം​ ​സ്വ​ർ​ണം​ ​ഉ​ണ്ടാ​യി​രി​ക്ക​ണം.​ ​പ​രി​ശോ​ധ​ന​യി​ൽ​ 2992.070​ ​ഗ്രാം​ ​സ്വ​ർ​ണം​ ​മാ​ത്ര​മേ​ ​ക​ണ്ടെ​ത്താ​ൻ​ ​ക​ഴി​ഞ്ഞു​ള്ളൂ.​ ​സം​ഭ​വ​ത്തി​ൽ​ ​തു​ട​ർ​ ​ന​ട​പ​ടി​ ​ഉ​ണ്ടാ​യി​ട്ടി​ല്ല.