കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കൊച്ചിയിൽ അന്തരിച്ചു

Wednesday 15 October 2025 11:07 AM IST

കൊച്ചി: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ (80) അന്തരിച്ചു. കൂത്താട്ടുകുളത്ത് ചികിത്സയിലിരിക്കെയാണ് മരണം. പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് മകൾക്കും ബന്ധുക്കൾക്കുമൊപ്പം അദ്ദേഹം കൂത്താട്ടുകുളത്തെത്തിയത്.

കൂത്താട്ടുകുളത്തെ ശ്രീധരീയം ആശുപത്രിയുമായി അദ്ദേഹത്തിന് ഏറെക്കാലമായി ബന്ധമുണ്ട്. മകളുടെ കണ്ണിന്റെ ചികിത്സയൊക്കെ ഇവിടെയായിരുന്നു നടത്തിയത്. മൃതദേഹം ദേവി മാത ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കെനിയയിലേക്ക് കൊണ്ടുപോകുന്നതിനായുള്ള നടപടിക്രമങ്ങൾ ചെയ്തുവരികയാണ്.