അങ്കമാലി ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കം

Thursday 16 October 2025 12:21 AM IST

കാലടി: അങ്കമാലി വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവത്തിന് തുടക്കമായി. നീലീശ്വരം എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി വിദ്യാലയത്തിലാണ് മേള. ശാസ്ത്രം, ഗണിതം, സാമൂഹ്യ ശാസ്ത്രം, ഐ.ടി സ്കൂൾ എന്നീ വിഭാഗങ്ങളായിട്ടാണ് പ്രവൃത്തി പരിചയ മേള. റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോയ് അവോക്കാരൻ അദ്ധ്യക്ഷനായി. ഷിബു പറമ്പത്ത്, മിനി സേവ്യർ, അനി മോൾ, കൊച്ചുത്രേസ്യാ തങ്കച്ചൻ, സതി ഷാജി എന്നിവർ സംസാരിച്ചു. അങ്കമാലി എ. ഇ. ഒ സീന പോൾ, സിന്ധു നൈജു, നിഷ പി.രാജൻ, രേഖ രാജ് എന്നിവർ നേതൃത്വം കൊടുത്തു. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾ തിരിച്ച് 125 വിദ്യാലയങ്ങളിൽ നിന്നായി 3500 വ്യദ്യാർത്ഥികൾ പങ്കെടുക്കും.