'അയ്യപ്പസ്വാമിയുടെ നാലരക്കിലോ സ്വർണം കൊള്ളയടിച്ച പിണറായി സർക്കാരിനെ ജനം പുറത്താക്കും, തിരഞ്ഞെടുപ്പ് വിജയം നേടും'

Wednesday 15 October 2025 6:04 PM IST

തിരുവനന്തപുരം: ശബരിമലയിലെ അയ്യപ്പസ്വാമിയുടെ നാലരക്കിലോ സ്വർണം കൊള്ളയടിച്ച പിണറായി സർക്കാരിനെ ജനം പുറത്താക്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേരള സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ബിജെപിക്കൊപ്പം അണിനിരത്തി തിരഞ്ഞെടുപ്പ് വിജയം നേടുമെന്നും ബി ജെ പി സംസ്ഥാന സെൽ കൺവീനർ മീറ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് ബി ജെ പി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

ഇടതു - വലതുമുന്നണികളുടെ നുണപ്രചാരണങ്ങൾ തുറന്നു കാട്ടണം. മാറിമാറി കേരളം ഭരിച്ച പാർട്ടികൾ ജനങ്ങളെ സമ്പൂർണ്ണമായി പറ്റിച്ചു. പ്രീണന രാഷ്ട്രീയം മാത്രമാണ് ഇരുമുന്നണികളും മുന്നോട്ട് വയ്ക്കുന്നത്. എറണാകുളത്തെ ക്രൈസ്തവ മാനേജ്മന്റ് സ്കൂളിൽ ഹിജാബിന്റെ പേരിൽ എസ് ഡി പി ഐ അനാവശ്യമായി പ്രശ്നം സൃഷ്ടിച്ചപ്പോൾ പ്രതികരിച്ചത് ബി ജെ പി മാത്രമാണന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കൂടിച്ചേർത്തു. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, സംസ്ഥാന സെൽ കോർഡിനേറ്റർ വി.കെ.സജീവ്, സജിനി നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.