വിഷൻ 2031; സെമിനാർ 18ന്

Thursday 16 October 2025 12:14 AM IST
സെമിനാർ

കോഴിക്കോട്: സംസ്ഥാനതല 'വിഷൻ 2031' ന്റെ ഭാഗമായി 18ന് കോഴിക്കോട് ബീച്ചിലെ ആസ്പിൻ കോർട്ട്യാർഡിൽ നടക്കുന്ന പൊതുമരാമത്ത് വകുപ്പ് സെമിനാറിൽ വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധ ചർച്ച നടക്കും. സെമിനാർ ഉദ്ഘാടനവും നയരേഖ അവതരണവും രാവിലെ 10ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. കേരളത്തിലെ പശ്ചാത്തല വികസന മേഖല സുസ്ഥിരവും സ്മാർട്ടുമായി എങ്ങനെ മെച്ചപ്പെടുത്താം, മാറുന്ന സാങ്കേതികവിദ്യയും നൂതന സംവിധാനങ്ങളും ഉപയോഗപ്പെടുത്തി മേഖലയെ എങ്ങനെ ശക്തിപ്പെടുത്താം തുടങ്ങി ആറു വിഷയങ്ങളിൽ ചർച്ചയും കരട് നയരേഖ അവതരണവും നടക്കും. ഡോ.കെ. രവിരാമൻ, ഡോ.ജെ മുരളീകൃഷണൻ, ഡോ. സെന്തിൽ കുമാർ, ഡോ. എസ്.എൻ മിശ്ര പ്രസംഗിക്കും