സർവീസ് ക്യാമ്പുകൾക്ക് തുടക്കം

Thursday 16 October 2025 12:30 AM IST
സർവീസ് ക്യാമ്പ് ഉദ്ഘാടനം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി .കെ .ശൈലജ നിർവഹിക്കുന്നു

കോഴിക്കോട്: കൃഷിവകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട 'സപ്പോർട്ട് ടു ഫാം മെക്കനൈസേഷൻ' പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കാർഷിക യന്ത്രങ്ങളുടെ സർവീസ് ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ഷൈലജ നിർവഹിച്ചു. സർക്കാറിന്റെ വിവിധ പദ്ധതികളിൽ കർഷകർക്ക് വിതരണം ചെയ്ത കാർഷിക യന്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കുകയാണ് ലക്ഷ്യം. ജില്ലയിലെ 12 ബ്ലോക്കുകളിൽ രണ്ട് ഘട്ടമായി 24 ക്യാമ്പുകളാണ് സംഘടിപ്പിക്കുക. പ്രിൻസിപ്പൽ കൃഷി ഓഫീസർ ടി.പി .അബ്ദുൽ മജീദ് അദ്ധ്യക്ഷനായി. രജനി മുരളീധരൻ, സുധീർ നാരായണൻ, എം.എസ് ഷബ്ന തുടങ്ങിയവർ പ്രസംഗിച്ചു.