ബി.ടെക് ബിരുദധാരികൾക്കായി എം.ടെക് പ്രോഗ്രാം
Thursday 16 October 2025 1:08 AM IST
ബീറ്റ്‌സ് പിലാനി വർക്ക് ഇന്റഗ്രേറ്റഡ് ലേർണിംഗ് പ്രോഗ്രാമിന്റ ഭാഗമായി തൊഴിൽ ചെയ്യുന്ന ബി.ടെക് ബിരുദധാരികൾക്കായി എം.ടെക് പ്രോഗ്രാം നടത്തുന്നു. നാല് സെമസ്റ്ററുകളിലായി രണ്ടു വർഷത്തെ ഓൺലൈൻ കോഴ്സാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും മെഷീൻ ലേർണിംഗിലുമുള്ള പ്രോഗ്രാമുകളാണിത്. ഐ.ടി, കമ്പ്യൂട്ടർ എൻജിനിയറിംഗ്, സോഫ്റ്റ്‌വെയർ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപേക്ഷിക്കാം. യു.ജി.സി അംഗീകൃത പ്രോഗ്രാമാണിത്. ഫൈനൽ സെമെസ്റ്ററിൽ പ്രൊജക്ട് വർക്കുണ്ടാകും. ഓൺലൈനായി അപേക്ഷിക്കാം. www.bits.pilani.wilp.ac.in
ഇന്റർനാഷണൽ അഫയേഴ്‌സ് ഫെലോഷിപ്
ജപ്പാനിലെക്കുള്ള 2026 - 27 ലേക്കുള്ള ഇന്റർനാഷണൽ അഫയേഴ്‌സ് ഫെലോഷിപ്പിന് 31 വരെ അപേക്ഷിക്കാം. 3 -12 മാസമാണ് ഫെലോഷിപ് കാലയളവ്.