കുന്ദമംഗലം ഉപജില്ല ശാസ്ത്രമേള
Thursday 16 October 2025 12:14 AM IST
കുന്ദമംഗലം: കാരന്തൂർ മർകസ് ഹയർസെക്കൻഡറി സ്ക്കൂളിൽ നടന്ന കുന്ദമംഗലം ഉപജില്ല ശാസ്ത്രമേള അഡ്വ. പി.ടി.എ റഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ് കെ.കെ ഷമീം അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ രാജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. ബോയ്സ്ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ മൂസക്കോയ മാവിളി, ഗേൾസ് ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ഫിറോസ് ബാബു, ഹെഡ്മാസ്റ്റർ നിയാസ്ചോല, ഹെഡ്മാസ്റ്റർ മുഹമ്മദ് പി.ബഷീർ, എച്ച്.എം ഫോറം കൺവീനർ കെ ബഷീർ, ഉപജില്ല പി.ടി.എ കോർഡിനേഷൻ കമ്മറ്റി കൺവീനർ ഷാജികാരന്തൂർ, അബ്ദുറഹിമാൻ കുറ്റിക്കാട്ടൂർ, ഖാദർഹാജി എന്നിവർ പ്രസംഗിച്ചു.