ജനകീയ സദസ് 21ന്
Thursday 16 October 2025 12:17 AM IST
വടകര: സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും വരുന്ന അഞ്ച് വർഷത്തെ പുതിയ വികസനങ്ങൾ പഞ്ചായത്തിൽ കൊണ്ടു വരുന്നതിനുള്ള ജനാഭിപ്രായം തേടിയും നടത്തുന്ന ജനകീയ സദസ് 21 ന് അഴിയൂർ ഗ്രാമപഞ്ചായത്തിൽ നടത്താൻ സ്വാഗതസംഘം യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പതിനെട്ടിന് വൈകിട്ട് നാലിന് വിളംബര ഘോഷയാത്ര നടക്കും. പി ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. രമ്യ കരോടി, സി.എം സജീവൻ, റീന രയരോത്ത്, കെ.കെ, ജയചന്ദ്രൻ, കെ സാവിത്രി, എ.ടി ശ്രീധരൻ, പി വാസു, മുബാസ് കല്ലേരി, എം.പി ബാബു, വി.പി ജയൻ, സുജിത്ത് പുതിയോട്ടിൽ, കൈപ്പാട്ടിൽ ശ്രീധരൻ, കെ.പി പ്രീജിത്ത്, പത്മനാഭൻ ടി.ടി പ്രസംഗിച്ചു.