കോറൽ സിംഗിംഗ് മത്സരം
Thursday 16 October 2025 12:19 AM IST
കോഴിക്കോട്: മലബാർ മഹാ ഇടവകയുടെ 10-ാം വാർഷികത്തോട് അനുബന്ധിച്ച് ജൂബിലറ്റെ ഡിയോ എന്ന പേരിൽ ദേശീയ തലത്തിൽ കോറൽ സിംഗിങ് മത്സരം സംഘടിപ്പിക്കുന്നു. 18 രാവിലെ 10 മണിക്ക് കോഴിക്കോട് സി.എസ്.ഐ കത്തിഡ്രൽ ദേവാലയത്തിൽ വെച്ചാണ് മത്സരം നടക്കുക. ബിഷപ് റൈറ്റ് റവ ഡോ. റോയ്‌സ് മനോജ് വിക്ടർ മത്സരം ഉദ്ഘാടനം ചെയ്യും. സംഗീതജ്ഞരായ ഡോ. ജെറി അമൽ ദേവ്, ഡോ. എം.പി ജോർജ്, രജ്ജു മറിയം ചെറിയാൻ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ റവ. ഡോ. ടി.ഐ ജെയിംസ്, റവ. രാജു ചീരൻ, റവ.സുനിൽ പുതിയാട്ടിൽ, റവ. സി.കെ ഷൈൻ, ജോയ് പ്രസാദ് പുളിക്കൽ സംബന്ധിച്ചു.