തെളിവെടുപ്പും ഹിയറിംഗും നടത്തി
ബേപ്പൂർ: താനൂർ ബോട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് വി.കെ മോഹനൻ, കമ്മിഷൻ അംഗം ഡോ. കെ.പി നാരായണൻ എന്നിവർ എലത്തൂരിലും ബേപ്പൂരിലും പൊതു തെളിവെടുപ്പും ഹിയറിംഗും നടത്തി. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ, അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട പരിഹാരമാർഗങ്ങൾ ശുപാർശ ചെയ്യുകയാണ് ഹിയറിംഗിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്മിഷൻ പറഞ്ഞു. ഭാവിയിൽ ബോട്ടപകടങ്ങൾ തടയുന്നതിനുള്ള നിർദേശങ്ങളും നിലവിലെ ലൈസൻസിംഗ്, എൻഫോഴ്സ്മെന്റ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും ഹിയറിംഗിൽ സമർപ്പിച്ചു. 23 വരെയാണ് സംസ്ഥാനത്തെ തെളിവെടുപ്പും ഹിയറിംഗും നടത്തുന്നത്.