എസ്. രാമചന്ദ്രൻ പിള്ളയ്ക്ക് എം.വി.ആർ പുരസ്‌കാരം

Thursday 16 October 2025 12:37 AM IST

കണ്ണൂർ: എം.വി.ആർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ എം.വി.ആർ പുരസ്‌കാരം മുതിർന്ന സി.പി.എം നേതാവ് എസ്. രാമചന്ദ്രൻ പിള്ളയ്ക്ക്. ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. നവംബർ ഒൻപതിന് രാവിലെ പത്തിന് കണ്ണൂർ ചേംബർ ഹാളിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി അവാർഡ് സമ്മാനിക്കുമെന്ന് എം.വി.ആർ ട്രസ്റ്റ് ചെയർമാൻ പാട്യം രാജൻ അറിയിച്ചു.