പ്രൊഫ. ഗബ്രിയേൽ സൈമൺ തട്ടിൽ ഇന്ത്യൻ അക്കൗണ്ടിംഗ് അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ്
തിരുവനന്തപുരം: ഇന്ത്യൻ അക്കൗണ്ടിംഗ് അസോസിയേഷന്റെ അഖിലേന്ത്യ പ്രസിഡന്റായി കേരള സർവകലാശാല കൊമേഴ്സ് വകുപ്പ് മുൻ മേധാവി പ്രൊഫ. ഗബ്രിയേൽ സൈമൺ തട്ടിലിനെ തിരഞ്ഞെടുത്തു. ഉദയ്‌പൂരിൽ നടന്ന 47ാമത് അഖിലേന്ത്യാ അക്കൗണ്ടിംഗ് കോൺഫറൻസിലാണ് നിയമനം. ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ മലയാളിയാണ്. ഇന്ത്യയിലെ അക്കൗണ്ടിംഗ് അദ്ധ്യാപകരുടെയും പ്രൊഫഷണലുകളുടെയും ഗവേഷകരുടെയും കൂട്ടായ്മയാണിത്. കേരള, കണ്ണൂർ സർവകലാശാലകളിൽ കോമേഴ്സ് വിഭാഗം ഡീനായും ഇന്ത്യൻ ജേർണൽ ഒഫ് അക്കൗണ്ടിംഗിന്റെ ചീഫ് എഡിറ്ററായും സൈമൺ തട്ടിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ലയോള കോളേജ് ഒഫ് സോഷ്യൽ സയൻസസ് അക്കാഡമിക് ഡയറക്ടറാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി കെമിസ്ട്രി വിഭാഗം അദ്ധ്യാപിക പ്രൊഫ. നിർമ്മല റേച്ചലാണ് ഭാര്യ. മകൻ: അലക്സ് ഗബ്രിയേൽ സൈമൺ തട്ടിൽ (ബ്ലും ബർഗ്, ഏഷ്യൻ ഇക്യുറ്റീസ് ജേർണലിസ്റ്റ്)