59 ഓട്ടോ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി

Thursday 16 October 2025 12:50 AM IST

തിരുവനന്തപുരം: നിയമലംഘനം നടത്തിയ 59 ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ലൈസൻസുകൾ റദ്ദാക്കി. ഓട്ടോകളുണ്ടാക്കുന്ന അപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ ട്രാഫിക്, റോഡ് സുരക്ഷാ മാനേജ്മെന്റ് ഒരാഴ്ച നടത്തിയ പരിശോധനകളിലാണ് നടപടി. 44,146 വാഹനങ്ങൾ പരിശോധിച്ച് 3818 നിയമലംഘനങ്ങൾ കണ്ടെത്തി.