വൈറോളജി കോഴ്സുകൾ
Thursday 16 October 2025 1:54 AM IST
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് കേരളയും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജിയും ചേർന്ന് നടത്തുന്ന 10 ദിവസത്തെ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. സിന്തറ്റിക് കെമിസ്ട്രി,വൈറോളജി ആൻഡ് സെല്ലുലാർ അസ്സയ്സ്, പ്രോട്ടീൻ ബയോളജി ടെക്‌നിക്,മോളിക്കുലാർ മെത്തേഡ്‌സ് ഇൻ വൈറോളജി എന്നിവയാണ് കോഴ്സുകൾ. വിവരങ്ങൾക്ക്: https://asapkerala.gov.in/,9495999741.