യു.ജി/പി.ജി ഇൻഡക്ഷൻ
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2025 ജൂലായ്- ആഗസ്റ്റ് സെഷൻ യു.ജി/പി.ജി പ്രോഗ്രാമുകൾക്ക് അഡ്മിഷൻ ലഭിച്ചവർക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം 19ന് നടക്കും. പഠിതാക്കൾ തിരഞ്ഞെടുത്ത പഠന കേന്ദ്രത്തിൽ അഡ്മിറ്റ് കാർഡും ഒരു അംഗീകൃത തിരിച്ചറിയൽ രേഖയുമായെത്തണം. അഡ്മിറ്റ് കാർഡ് സ്റ്റുഡന്റ് പ്രൊഫൈലിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാം. ഹാജരാകേണ്ട സമയം, മറ്റു ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച ഇ-മെയിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് നൽകിയിട്ടുണ്ട്. വിവരങ്ങൾക്ക്: www.sgou.ac.inൽ.
അഡ്മിഷൻ ലഭിച്ചവർ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലേണർ രജിസ്ട്രേഷൻ ഗൂഗിൾ ഫോം 17ന് വൈകിട്ട് 3ന് മുമ്പായി പൂരിപ്പിക്കണം. പഠനകേന്ദ്രം തിരഞ്ഞെടുക്കാത്തവർ ഏറ്റവും അടുത്ത പഠന കേന്ദ്രത്തിൽ ഹാജരാകണം. 40 പഠന കേന്ദ്രങ്ങളിലായി നടക്കുന്ന ഇൻഡക്ഷൻ പ്രോഗ്രാമിൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. വി.പി.ജഗതിരാജ്,സിൻഡിക്കേറ്റ് അംഗങ്ങൾ, രജിസ്ട്രാർ,പരീക്ഷാ കൺട്രോളർ,വിവിധ പഠന സ്കൂൾ മേധാവികൾ,അസിസ്റ്റന്റ് പ്രൊഫസർമാർ എന്നിവ പഠിതാക്കളെ അഭിസംബോധന ചെയ്യും. വിവരങ്ങൾക്ക്:0474-2966841,9188909901,9188909902.