നവംബർ ഒന്നിന് പ്രത്യേക സഭാ സമ്മേളനം, ഗവർണറോടു ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം
Thursday 16 October 2025 12:16 AM IST
തിരുവനന്തപുരം: കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കാൻ ഗവർണറോടു ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തെ അതിദരിദ്ര മുക്തമാക്കിയത് അടക്കമുള്ള പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തും. രണ്ട് എൽ.ഡി.എഫ് സർക്കാരുകളുടെ ഭരണനേട്ടങ്ങളും അക്കമിട്ടു നിരത്തും. തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാകും നടത്തുകയെന്നാണ് സൂചന. പ്രത്യേക സമ്മേളനത്തിലെ അജൻഡ മുഖ്യമന്ത്രി ഗൾഫ് പര്യടനം കഴിഞ്ഞെത്തിയ ശേഷം തീരുമാനിക്കാമെന്ന് മന്ത്രിസഭായോഗത്തിൽ ധാരണയായി. പ്രത്യേക സമ്മേളനത്തിലും ശബരിമല സ്വർണക്കൊള്ള ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധിക്കാനിടയുണ്ട്.