ഇ.പി.എഫ്.ഒ നിയന്ത്രണം അക്കൗണ്ട് കാലി ആകാതിരിക്കാൻ
ന്യൂഡൽഹി: ജോലിയിലിരിക്കെ ഇ.പി.എഫ് നിക്ഷേപത്തിലെ മുഴുവൻ തുകയും പിൻവലിക്കാൻ അനുമതി നൽകിയെങ്കിലും പെൻഷൻ ഫണ്ടിനുള്ള 25 ശതമാനം തുക മിച്ചം വയ്‌ക്കണമെന്ന ഉപാധി അക്കൗണ്ട് കാലിയാകാതിരിക്കാനുള്ള മാർഗമെന്ന് വിശദീകരിച്ച് ഇ.പി.എഫ്.ഒ. വിരമിക്കുന്ന ഇ.പി.എഫ് അംഗങ്ങളിൽ 50% പേരുടെയും അക്കൗണ്ടുകളിൽ നിലവിൽ 20,000ൽ താഴെ തുക മാത്രമാണുള്ളതെന്നും വെളിപ്പെടുത്തി. 75ശതമാനം അംഗങ്ങളുടെയും അക്കൗണ്ടുകളിൽ വിരമിക്കുന്ന സമയത്ത് 50,000ൽ താഴെയാണ് നിക്ഷേപം. 75,000 രൂപയ്‌ക്കും ഒരു ലക്ഷത്തിനും താഴെ മിച്ചമുള്ളവർ 87ശതമാനം വരും. ഇ.പി.എഫ് അന്തിമ തീർപ്പാക്കലിനുള്ള കാലാവധി രണ്ടുമാസത്തിൽ നിന്ന് 12മാസമാക്കിയതും സർവ്വീസ് കാലാവധിക്കുമുമ്പ് വിരമിക്കുന്നവർക്കുള്ള അന്തിമ പെൻഷൻ പിൻവലിക്കൽ രണ്ടു മാസത്തിൽ നിന്ന് 36 മാസമായി മാറ്റിയതും അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിറുത്താനെന്നും ഇ.പി.എഫ്.ഒ വിശദീകരിക്കുന്നു.