'മൂക്കിന്റെ പാലമേ ഇപ്പോൾ പോയിട്ടുള്ളൂ' ഷാഫിക്ക് ഇ.പിയുടെ ഭീഷണി

Thursday 16 October 2025 12:42 AM IST

പേരാമ്പ്ര: പേരാമ്പ്രയിൽ ഇന്നലെ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ഷാഫി പറമ്പിലിനെതിരെ ഇ.പി. ജയരാജന്റെ ഭീഷണി പ്രസംഗം. സൂക്ഷിച്ച് നടന്നാൽ മതിയെന്നും മൂക്കിന്റെ പാലമേ ഇപ്പോൾ പോയിട്ടുള്ളുവെന്നുമാണ് പറഞ്ഞത്. ഷാഫി എം.പിയായത് നാടിന്റെ കഷ്ടകാലമാണ്. അഹംഭാവവും ധിക്കാരവുമൊക്കെ കോൺഗ്രസ്‌ ഓഫീസിൽ പോയി കാണിച്ചാൽ മതിയെന്നും പറഞ്ഞു. ബോംബെറിഞ്ഞിട്ടും സമാധാനപരമായ നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും ലാത്തികൊണ്ട് ഏത് പൊലീസുകാരനാണ് ഷാഫിയെ തല്ലിയതെന്നും ജയരാജൻ ചോദിച്ചു.