അഞ്ചലിന്റെ സ്വർണക്കുതിപ്പ്

Thursday 16 October 2025 12:53 AM IST

കൊല്ലം: ജില്ലയുടെ കായികക്കുതിപ്പിൽ ആദ്യ ദിനത്തിൽ അഞ്ചലിന്റെ മുന്നേറ്റം, നാല് സ്വർണവും എട്ട് വെള്ളിയും പത്ത് വെങ്കലവുമായി 54 പോയിന്റ് നേടിയാണ് അഞ്ചൽ ഉപജില്ല ബഹുദൂരം മുന്നിലെത്തിയത്. പുനലൂരാണ് രണ്ടാം സ്ഥാനത്ത്. മൂന്ന് സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും നേടി. രണ്ട് സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമായിട്ടാണ് ആതിഥേയരായ കൊട്ടാരക്കര മൂന്നാം സ്ഥാനത്തെത്തിയത്. പതിനെട്ട് പോയിന്റ് നേടി ചവറയും പിന്നിലുണ്ട്. രണ്ട് ദിനങ്ങൾ കൂടി മത്സരങ്ങൾക്കായി ശേഷിക്കുന്നുണ്ട്. സ്വർണക്കണക്കുകൾ മാറി മറിഞ്ഞേക്കാം.

മന്ത്രി ഉദ്ഘാടനം ചെയ്യും

ഇരുപത്തി രണ്ടാമത് റവന്യൂ ജില്ലാ സ്കൂൾ കായിക മേളയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 9ന് കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ കെ.ഉണ്ണിക്കൃഷ്ണ മേനോൻ അദ്ധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എം.പി, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, ജില്ലാ പഞ്ചായത്തംഗം ബ്രിജേഷ് എബ്രഹാം, ബിജി ഷാജി, ഫൈസൽ ബഷീർ, ജി.സുഷമ, അരുൺ കാടാംകുളം, വി.ഫിലിപ്പ്, വനജ രാജീവ്, ജോളി.പി.വർഗീസ്, സജി സുരേന്ദ്രൻ, ഡോ. വി.സുലഭ, ജി.കെ.ഹരികുമാർ, കിഷോർ.കെ.കൊച്ചയ്യം, ശോഭ ആന്റണി, ആർ.പ്രദീപ്, ഐ.ബി.ബിന്ദുകുമാരി, ബി.വേണുഗോപാൽ, ജി.ബാലചന്ദ്രൻ എന്നിവർ സംസാരിക്കും. 17ന് വൈകിട്ട് 3.30ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യും. റിസപ്ഷൻ കമ്മിറ്റി ചെയർമാൻ എസ്.ആർ.രമേശ് അദ്ധ്യക്ഷനാകും. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ സമ്മാനദാനം നടത്തും.