നമുക്ക് പറയാം ക്യാമ്പയിൻ

Thursday 16 October 2025 12:55 AM IST

കൊല്ലം: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും നേരിട്ട് ശേഖരിക്കുന്ന പരിപാടിയായ 'നമുക്ക് പറയാം ക്യാമ്പയിൻ" ഡിസ്ട്രിക് ഹെഡ് ക്വാർട്ടർ ക്യാമ്പിൽ നടത്തി. ഡി.എച്ച്.ക്യു ഡെപ്യൂട്ടി കമ്മണ്ടന്റും നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയുമായ വി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർ കോശി ചെറിയാൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജിജു.സി.നായർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എസ്.ഷഹീർ, ജില്ലാ ട്രഷറർ കണ്ണൻ, കൗൺസിലർമാരായ സാം ജോർജ്, ജയസൂര്യ, ബിജോയ്, വിനോദ് ജെറാൾഡ്, സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി വൈ സാബു സ്വാഗതവും പ്രസിഡന്റ് സജി നന്ദിയും പറഞ്ഞു.