ഭിന്നശേഷി സംവരണം അട്ടിമറിക്കരുത്

Thursday 16 October 2025 12:57 AM IST

കൊല്ലം: എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യുള്ള തൊ​ഴി​ൽ സം​വ​ര​ണം സം​ബ​ന്ധി​ച്ച് എ​ൻ.​എ​സ്.​എ​സി​ന് ല​ഭി​ച്ച വി​ധി മ​റ്റ് മാ​നേ​ജ്മെ​ന്റു​ക​ൾ​ക്കു​കൂ​ടി ബാ​ധ​ക​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന തീ​രു​മാ​നം കോ​ട​തി വി​ധി​ക​ൾ കാ​റ്റി​ൽ​പ​റ​ത്തു​ന്ന​താ​ണെ​ന്ന്​ പേരന്റ്സ് അസോസിയേഷൻ ഓഫ് ഡിഫറന്റ്ലി ഏബിൾഡ് ഗ്രൂപ്പ്‌ കൊല്ലം ഏരിയ

(പതാക) ഭാ​ര​വാ​ഹി​ യോഗം കു​റ്റ​പ്പെ​ടു​ത്തി. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള ത​സ്തി​ക​ക​ൾ മാ​നേ​ജ്മെ​ന്റു​ക​ൾ നി​ക​ത്തി​യ​ ശേ​ഷ​മേ പൊ​തു ത​സ്തി​ക​ക​ളി​ൽ നി​യ​മി​ച്ച ഉ​ദ്യോ​ഗാ​ർത്​ഥി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കാ​ൻ പാ​ടു​ള്ളൂ​വെ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ​യും സു​പ്രീം​കോ​ട​തി​യു​ടെയും വി​ധി. പ്രസിഡന്റ് വരവിള നവാസ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സോന കൃഷ്ണൻ, ട്രഷറർ ഏരൂർ അനീഷ് എന്നിവർ സംസാരിച്ചു.