ദേശീയ പുരസ്കാരം

Thursday 16 October 2025 12:58 AM IST

കടയ്ക്കൽ: ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ, സംഗീത ഗവേഷകൻ എന്നീ നിലകളിലെ മികച്ച പ്രവർത്തനം കണക്കിലെടുത്ത് ഭാരത് സേവക് സമാജത്തിന്റെ ദേശീയ പുരസ്കാരത്തിന് മുരുകദാസ് ചന്ദ്രൻ അർഹനായി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായി ആയിരത്തിലധികം വേദികളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ പ്രശസ്തമായ നിരവധി ക്ഷേത്രങ്ങളിലെ ഭക്തിഗാനങ്ങൾ രചിച്ച് സംഗീതം നൽകി ആലപിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ 18 സിദ്ധന്മാരുടെ കൃതികൾ സംഗീത രൂപത്തിൽ ചിട്ടപ്പെടുത്തി കോഴിക്കോട് ടൗൺ ഹാളിൽ ക്ഷണിക്കപ്പെട്ട സദസിന് മുമ്പാകെ അവതരിപ്പിച്ച സിദ്ധർ ശിവസന്ധ്യ സംഗീത പരിപാടി ശ്രദ്ധേയമായിരുന്നു. കൊല്ലം മടത്തറ സ്വദേശിയാണ്.