കൊട്ടാരക്കരയിൽ സ്വീകരണം
Thursday 16 October 2025 1:01 AM IST
കൊട്ടാരക്കര: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കും വിശ്വാസ വഞ്ചനയ്ക്കുമെതിരെ കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടത്തുന്ന 'വിശ്വാസ സംരക്ഷണ യാത്ര'യ്ക്ക് ഇന്ന് കൊട്ടാരക്കരയിൽ സ്വീകരണം നൽകും. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി ക്യാപ്ടനും വിൻസന്റ് എം.എൽ.എ വൈസ് ക്യാപ്ടനുമാണ്. സ്വീകരണ യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, പഴകുളം മധു എന്നിവരുൾപ്പടെ പ്രമുഖ നേതാക്കൾ പങ്കെടുക്കും. കുണ്ടറ, കൊട്ടാരക്കര നിയോജക മണ്ഡലങ്ങളിലെയും തലവൂർ ബ്ളോക്കിലെയും പ്രവർത്തകർ കൊട്ടാരക്കരയിൽ സ്വീകരണ പരിപാടിക്ക് എത്തും. കൊട്ടാരക്കര ചന്തമുക്കിൽ നിന്ന് റാലിയായിട്ടാണ് സമ്മേളന നഗരിയായ വൃന്ദാവനം പാർക്കിംഗ് ഗ്രൗണ്ടിലെത്തുക. സ്വാഗതസംഘം ഭാരവാഹികളായ പി.ഹരികുമാർ, ബാബു മാത്യു, സവിൻ സത്യൻ, കെ.ജി.അലക്സ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.