അമൃത എക്സ്‌പ്രസ് ഇന്നുമുതൽ രാമേശ്വരത്തേക്ക്

Thursday 16 October 2025 1:02 AM IST

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് കൊല്ലം,കോട്ടയം,പാലക്കാട്,പൊള്ളാച്ചി,പഴനി വഴി മധുര വരെ പോയിരുന്ന അമൃത എക്സ്‌പ്രസ് ഇന്നുമുതൽ രാമേശ്വരത്തേക്ക് നീട്ടി. നാളെ ഉച്ചയ്ക്ക് 1.30നാണ് രാമേശ്വരത്തുനിന്നുള്ള ആദ്യസർവീസ്. തിരുവനന്തപുരത്തുനിന്ന് രാത്രി 8.30ന് പുറപ്പെടും. പുലർച്ചെ 4.55ന് തന്നെ എത്തിച്ചേരും. അതേസമയം മധുര മുതൽ പാലക്കാട് വരെയുള്ള സമയത്തിൽ ഏതാനും മിനിറ്റുകളുടെ വ്യത്യാസമുണ്ടാകും. കോച്ചുകളുടെ എണ്ണത്തിലും ട്രെയിനിന്റെ നമ്പറിലും മാറ്റമില്ല.