പി.ടി.യു.സി സംസ്ഥാന നേതൃ ക്യാമ്പ് 20ന് തിരൂരിൽ

Thursday 16 October 2025 1:12 AM IST

മലപ്പുറം: പ്രോലെറ്റേറിയൻ ട്രേഡ് യൂണിയൻ കോൺഗ്രസ് (പി.ടി.യു.സി) സംസ്ഥാന നേതൃ ക്യാമ്പ് 20ന് രാവിലെ 10ന് തിരൂർ സാംസ്‌കാരിക സമുച്ചയത്തിൽ മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽ നിന്നുള്ള 400 പ്രതിനിധികൾ പങ്കെടുക്കും. തൊഴിൽ മേഖലകളിലെ വിവിധ പ്രശ്നങ്ങളിൽ തൊഴിലാളികൾക്ക് ഉപകരിക്കും വിധത്തിൽ നിലപാട് സ്വീകരിക്കുന്നതിന് ആവശ്യമായ പരിശീലനം നൽകുമെന്ന് വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ബി.എൻ.ശശികുമാർ, ജനറൽ സെക്രട്ടറി നാടയറ ജബ്ബാർ, ഫൈസൽ കന്മനം, സി.എം. കാവുമ്പുറം, ഷാഹുൽ പള്ളിക്കൽ, ഹാരിസ് വാണിയന്നൂർ, മൻസൂർ പരപ്പനങ്ങാടി, മുസ്തഫ മങ്കട, ഹസൈനാർ കൊടിഞ്ഞി അറിയിച്ചു.