ദീപാവലി: പടക്കങ്ങൾ രണ്ട് മണിക്കൂർ മാത്രം
Thursday 16 October 2025 1:29 AM IST
തിരുവനന്തപുരം: ദീപാവലിയോട് അനുബന്ധിച്ച് പടക്കങ്ങളുടെ ഉപയോഗം രാത്രി എട്ടു മുതൽ പത്ത് വരെയായി നിയന്ത്രിക്കണമെന്ന് ആഭ്യന്തര വകുപ്പിന്റെ മാർഗ നിർദ്ദേശം. കരിമരുന്നുകളുടെ പ്രയോഗത്തിൽ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള മാർഗനിർദ്ദേശങ്ങൾ പാലിക്കണം. ഗ്രീൻ കാറ്റഗറിയിലുള്ള പടക്കങ്ങൾ മാത്രമേ അനുവദിക്കൂ. നിർദ്ദേശങ്ങൾ പാലിക്കുന്നതായി ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം.