മഹാകവി ജി ശങ്കരക്കുറുപ്പിന്റെ മകൾ രാധ അന്തരിച്ചു

Thursday 16 October 2025 2:32 PM IST

കൊച്ചി: മഹാകവി ജി ശങ്കരക്കുറുപ്പിന്റെ മകളും പ്രൊഫസർ എം അച്യുതന്റെ പത്നിയുമായ രാധ (86) അന്തരിച്ചു. കൊച്ചി നഗരസഭ മുൻ ഡെപ്യൂട്ടി മേയറായിരുന്ന മകൾ ഭദ്ര‌യുടെ ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് രവിപുരത്ത് വച്ച് നടക്കും.

മറ്റ് മക്കൾ: ഡോ. നന്ദിനി നായർ (ക്യൂട്ടീസ് ക്ലിനിക് എറണാകുളം), ഡോ. നിർമല പിള്ള (പൂനെ). മരുമക്കൾ: മോഹൻ നായർ (പ്രശസ്‌ത ഓങ്കോളജിസ്റ്റ്), ജിഎം പിള്ള (സാഹിത്യകാരൻ), ജി മധുസൂദനൻ (ഐഎഎസ്, പൂനെ).