അമരപ്രഭു പുരസ്കാര സമർപ്പണം ഇന്ന്

Thursday 16 October 2025 6:27 PM IST

ആലുവ: അമരപ്രഭു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പുരസ്കാര സമർപ്പണവും ആദരിക്കലും ഇന്ന് രാവിലെ 10.30ന് ആലുവ അദ്വൈതാശ്രമത്തിൽ ആശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ പി.ബി. മുകുന്ദകുമാർ അദ്ധ്യക്ഷനാകും. ഭാഗവതോത്തംസം അഡ്വ. ടി.ആർ. രാമനാഥൻ, നടി സീമ ജി. നായർ, ആത്രേയ റിസർച്ച് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ഡോ. അരുൺ ചന്ദ്രൻ, മരപ്രഭു ശില്പ തേജസ്വി ശില്പി രാമചന്ദ്രൻ, ഗുരു സപ്താഹശ്രീ സുകുമാരി മാരാത്ത്, ജനാർദ്ദനൻ നായർ എന്നിവർക്ക് റിട്ട ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ പുരസ്കാരം സമർപ്പിക്കും. സ്വാമി വിശ്രുത ആത്മാനന്ദ, സജീവ് നാണു, അഡ്വ. എം.കെ. ശശീന്ദ്രൻ, എ.സി. കലാധരൻ, ചന്ദ്രബോസ് എന്നിവർ സംസാരിക്കും.