മുച്ചക്ര വാഹന വിതരണം
Thursday 16 October 2025 7:31 PM IST
കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ 108 മുച്ചക്ര വാഹനങ്ങളുടെ വിതരണോദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ഹൈബി ഈഡൻ എം. പി. മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ അദ്ധ്യക്ഷത വഹിച്ചു. എൽസി ജോർജ്, കെ.ജി. ഡോണോ, എം.ജെ.ജോമി, സനിത റഹിം, എ.എസ്. അനിൽകുമാർ, ശാരദ മോഹൻ, എം. ബി. ഷൈനി , യേശുദാസ് പറപ്പിള്ളി, ഷൈമി വർഗീസ്, ഷാരോൺ പനക്കൽ, കെ.വി.അനിത, ഉമാ മഹേശ്വരി, ജോൺ ജോഷി, പി.എം. ഷെഫീക്ക്, സിനോ സേവി,പി.ഹനീഷ് എന്നിവർ സംസാരിച്ചു.